Site icon MalluChronicle

പലക്കാട് കടുവ ആക്രമണം ; യുവാവിന് പരിക്ക്

പാലക്കാട്: പാലക്കാട് എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവ ആക്രമണം. യുവാവിന് പരിക്ക്. ടാപ്പിംഗ് തൊഴിലാളിയായ ഉപ്പുകുളം വേള്ളേങ്ങര ഹുസൈനാണ് കടുവ അക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടി കൂടുകയും കടുവ തന്നെ വിട്ടുപോവുകയും ആയിരുന്നു എന്ന് ഹുസൈൻ പറഞ്ഞു. ഗുരുതര പരിക്കേറ്റ ഹുസൈനെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഉപ്പുകുളം മേഖലയിൽ പലഭാഗങ്ങളിലായി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.

വളർത്തുനായ്ക്കളും പശുക്കളും ആടുകളും എല്ലാം കടുവ അക്രമണത്തിന് ഇരയായിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Exit mobile version