മദ്യപാനിയുടെ ആക്രമണത്തില്‍ കെഎസ്ആര്ടിസിപാലാ ഡിപ്പോയിലെ കണ്ടക്ടറ്റാറായ പരിക്കേറ്റു സന്തോഷ് എന്ന യുവാവിനാണ്പരിക്കേറ്റത്. മലപ്പുറം പുത്തനത്താണിയില്‍ വച്ചാണ് സംഭവം ഉണ്ടായത്
മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് ഇയാള്‍ ബസ്സില്‍ കയറിയത്. താന്‍ മദ്യപിച്ചിട്ടുണ്ടെന്നും മദ്യത്തിന് വലിയ തുക ടാക്സ് നല്കിയതിനാല് ടിക്കറ്റിന് പണം നല്‍കാനാകില്ലെന്നും പറഞ്ഞാണ് ഇയാൾ ബഹളം വെച്ചത്.ശേഷം ഇയാളെ ബസിലുള്ളവര്‍ ചേര്‍ന്ന് ഇറക്കിവിട്ടു. തൊട്ടുപിറകെ ഇയാൾ വന്ന് കല്ലെറിഞ്ഞ് ബസിന്റെ ചില്ല് തകര്‍ന്നു. ബസ് കൂലി ആവശ്യപ്പെട്ടതിനാലാണ് സന്തോഷിനെ മദ്യപാനി കല്ലെറിഞ്ഞത്
.കല്ലേറില്‍ പരിക്കേറ്റ പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന്റെ വായ്ക്കുള്ളില്‍ 23 തുന്നല്‍ ഉണ്ട്. കോഴിക്കോട് പാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ രാത്രിയിലാണ് അക്രമം നടന്നത്.