കുട്ടനാട് തലവടിയിലെ 130ആം നമ്പർ ബൂത്തിലെ പോളിംഗ് ഓഫീസർ ജോജോ അലക്സിനെയാണ് ഡ്യൂട്ടിക്ക് കാണാതായതിനെ തുടർന്ന് മറ്റു ഉദ്യോഗസ്ഥർ തിരഞ്ഞുപോയത്.
ജോജോയെ തിരഞ്ഞ് വീട്ടിലെത്തിയ ഉദ്യോഗസ്ഥർ അദ്ദേഹം വീട്ടിൽ കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഡ്യൂട്ടിക്ക് ഹാജരാകാതെ അലംഭാവം കാണിച്ചുവെന്ന കാരണത്താൽ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം റിസർവ് ഉദ്യോഗസ്ഥരെ വെച്ച് പോളിംഗ് തടസ്സം കൂടാതെ നടന്നു.