തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ബോട്ടുകൾ തീരസംരക്ഷണ സേനയുടെ പിടിയിൽ.
ലക്ഷദ്വീപിലെ മിനിക്കോയ് തീരത്ത് നിന്നുമാണ് സംയുക്ത വ്യോമ നാവിക നീക്കത്തിലൂടെ ബോട്ടുകൾ പിടികൂടിയത്. അഞ്ച് എ.കെ 47 തോക്കുകൾ, 1000 തിരകൾ , 300 കിലോഗ്രാം ഹെറോയിൻ എന്നിവയും ബോട്ടുകളിൽ നിന്ന് പിടികൂടി.
കഴിഞ്ഞയാഴ്ചയും മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയിരുന്നു. പാകിസ്താനിൽ നിന്നു വന്ന ഒരു ബോട്ട് ഒഴികെ രണ്ടു ബോട്ടുകളെ വിട്ടയക്കുകയും ചെയ്തിരുന്നു.