മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു – സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യുവാണ് പാലാഴിയിലെ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചത്.
പാലാഴി സദ്ഭാവന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച പ്രയാൻ മാത്യു. ബൈപ്പാസിന് സമീപത്തെ ഹൈലൈറ്റ് റസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നും ഇന്നലെ അർദ്ധരാത്രിയിലാണ് കുട്ടി വീണത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.