കാഞ്ഞങ്ങാട് ഔഫ് അബ്ദുൽ റഹ്മാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ഔഫിൻ്റെ നഷ്ടത്തിൻ്റെ സങ്കടത്തിൽ പങ്ക് ചേർന്ന തങ്ങൾ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്നും പറഞ്ഞു. ഹൈദരലി തങ്ങളുടെ നിർദേശ പ്രകാരമാണ് തങ്ങൾ അവിടെ എത്തിയത്.
പ്രാദേശിക നേതാക്കൾക്കൊപ്പമാണ് തങ്ങൾ എത്തിയതെങ്കിലും നേതാക്കളെ നാട്ടുകാർ തടഞ്ഞു. തങ്ങൾക്ക് മാത്രമാണ് സന്ദർശിക്കാൻ കഴിഞ്ഞത്. കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ മുസ്ലിം ലീഗ് നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.