പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിലബസ് കുറയ്ക്കാൻ സംസ്ഥാന സർക്കാറുകളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം. സിബിഎസ്ഇ സിലബസിലേത് അടക്കം സിലബസിൽ ഇനിയും ഇളവ് വരുത്താനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു നിർദ്ദേശം പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാറുകളോടും സിലബസ് വെട്ടി ചുരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സിലബസിൽ എത്ര കുറവ് വരുത്തണം എന്ന കാര്യം സി.ബി.എസ്.ഇക്കും സംസ്ഥാന സർക്കാറുകൾക്കും തീരുമാനിക്കാം. എന്നാൽ, 33 ശതമാനം ഇന്റേണൽ ചോദ്യങ്ങൾ ഉണ്ടായിരിക്കുമെന്നും വിവരമുണ്ട്.