തളിപ്പറമ്പ്: മുസ്ലിം ലീഗുകാർ എ.പി വിഭാഗം സുന്നി സെൻ്റർ ആക്രമിച്ചെന്ന് പരാതി. പരിയാരം വായാട് കവലയിലെ എ.പി വിഭാഗത്തിൻ്റെ സുന്നി സെൻ്റർ ആണ് ആക്രമിക്കപ്പെട്ടത്.
ഷട്ടറിൻ്റെ ലോക്ക് പൊളിച്ച് അകത്ത് കയറിയ അക്രമികൾ അവിടെ ഉണ്ടായിരുന്ന മേശ, കസേര, ട്യൂബ്, ഫാൻ എന്നീ സാധനങ്ങൾ അടിച്ച് തകർക്കുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തു.
ഇതിന് പുറമെ വായാട് ബദരിയ നഗറിലുള്ള എസ്.വൈ.എസ് സാന്ത്വനം സെൻ്ററിൻ്റെ നേരെയും അക്രമം ഉണ്ടായി. അക്രമികൾ സെൻ്ററിൻ്റെ നെയിം ബോർഡ് അഴിച്ച് കൊണ്ട്പോയി.
അക്രമസ്ഥലം സ്ഥലത്തെ സി.പി.എം ലോക്കൽ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. മുസ്ലിം ലീഗ്കാരാണ് സുന്നി സെൻ്റർ അക്രമിച്ചത് എന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി കെ.പി. അബ്ദുല്ല പരിയാരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.