ആംസ്റ്റർഡാം:പാളം തെറ്റി മുന്നോട്ടു കുതിച്ച മെട്രോ ട്രെയിനിന് രക്ഷയായത് \’തിമിംഗല വാൽ \’ പ്രതിമ.
നതെർലൻഡിലെ റോട്ടർ ഡാമിലാണ് സംഭവം. നിയന്ത്രണം തെറ്റി ഓടിയ തീവണ്ടിയെ 32 അടി താഴ്ചയിൽ വെള്ളത്തിലേക്ക് പതിക്കുന്നതിൽ നിന്നാണ് തിമിംഗലത്തിന്റെ വാൽ പ്രതിമ രക്ഷിച്ചത്. നിയന്ത്രണം തെറ്റിയ ട്രെയിൻ പാളവും കടന്നു സമീപത്തായി പണികഴിപ്പിച്ച \’സേവ്ഡ് ബൈ എ വെയിൽസ് ടൈൽ \’എന്ന പേരിട്ട തിമിംഗല വാൽ പ്രതിമയിൽ തട്ടി നിൽക്കുകയായിരുന്നു. വണ്ടിയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ട്രെയിനിന്റെ നിൽപ്പ് കാവ്യാത്മകമായി തോന്നുന്നതായി ആർക്കിടെക്കും കലാകാരനുമായ മാർട്ടിൻ സ്ത്രൂയിജ് അഭിപ്രായപ്പെട്ടു.
എന്നാൽ തീവണ്ടിയുടെ ഭാരം താങ്ങാൻ രണ്ടു പതിറ്റാണ്ടിനടുത്തു പഴക്കമുള്ള പ്രതിമക്ക് കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവണ്ടി സുരക്ഷിതമായി മാറ്റുന്നതിനെ കുറിച്ചുള്ള പഠനത്തിലാണ് സാങ്കേതിക വിദഗ്ധർ.