സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധേയനും യുവ എഴുത്തുകാരനുമായ ജോസഫ് അന്നംക്കുട്ടി ജോസ് എഴുതിയ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം യുവതലമുറക്ക് ഏറെ പ്രചോദനം നൽകുന്നതാണ്. നമ്മുടെ ജീവിതത്തിൽ ഓരോരുത്തരുടെയും കടന്ന് വരവ് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം സൃഷ്ടിക്കാനായിരിക്കും അങ്ങനെയുള്ളവരെ ദൈവത്തിന്റെ ചാരന്മാർ എന്ന നാമം നൽകി അവർ ജീവിത്തിൽ ഉണ്ടാക്കിയ മാറ്റം എന്താണെന്നു പുസ്തകത്തിൽ പറയുന്നു.
Rj ആയി പ്രവർത്തിക്കുന്ന ജോസഫിന്റെ അനുഭവങ്ങളും അതിൽ നിന്നും ഉൾകൊണ്ട പാഠങ്ങളും കോർത്തിണക്കി വായനക്കാരിൽ എത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ. സാഹിത്യം ഏറെക്കുറെ വശമില്ലാത്ത ന്യൂജൻ വായനക്കാർക്കും പെട്ടന്ന് തന്നെ മനസിലേക്ക് ചേക്കേറുന്ന വരികളാണ് പുസ്തകത്തിലുള്ളത്..
ഇടക്കൊക്കെ നെഗറ്റീവ് എന്ന് തോന്നുന്ന പലതും മറ്റൊരു രീതിയിൽ ജീവിതം പോസിറ്റീവ് ആയി മാറ്റുന്ന ഒന്നാകും.അങ്ങനെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച സാഹചര്യങ്ങളെ അക്ഷരങ്ങളിലൂടെ പകർന്നിട്ടുണ്ട് ഈ യുവാവ്.
നമ്മളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവത്തിന്റെ ചാരന്മാർ തന്നെയാണ് എന്ന് ഈ കൃതി പറഞ്ഞുവെക്കുന്നു. ഈ പുസ്തകത്തിന്റെ പൂർണമായ വായനക്കൊടുവിൽ, ഒന്ന് ചിന്തിച്ചാൽ ഇടക്കെപ്പോഴോ നമ്മളും ചാരന്മാരാകുന്നുണ്ട്. ദൈവത്തിന്റെ ചാരന്മാർ\’..