ഗുരു ദേവമന്ദിരത്തിനുനേരെ ആക്രമണം നടത്തിയ കേസിൽ ഒരാളെ പോലീസ് പിടികൂടി. എടതിരിഞ്ഞി എടച്ചാലിൽ സഹിലിനെ (23) യാണ് പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാൾ ഗുരുദേവ് മന്ദിരത്തിന് നേരെ കല്ലെറിയുകയായിരുന്നു.
മന്ദിരത്തിന്റെ ജനൽ ചില്ലുകൾ തകരുകയും ഗുരുദേവപ്രതിമക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് എസ് എൻ ഡി പി മുകുന്ദപുരം യൂണിയൻ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
തുടർന്ന് അരുൺ എം എൽ എ സ്ഥലം സന്ദർശിക്കുകയും ഉടൻ നടപെടിയെടുക്കണം എന്ന് പോലീസിനോട് ആവശ്യപെടുകയും ചെയ്തിരുന്നു.