മുക്കം നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നൗഫൽ മുല്ലശ്ശേരിയുടെ ഭാര്യ ഷാനിദയെ തിരുവമ്പാടിയിലെ സ്വകാര്യ ലാബിലെത്തി ആക്രമിച്ച കേസിലാണ് പ്രതിയുടെ രേഖാചിത്രം തിരുവമ്പാടി പോലീസ് പുറത്ത് വിട്ടിരിക്കുന്നത്.
നൗഫലിന്റെ ഭാര്യ ഷാനിദ ജോലി ചെയ്തു വരികയായിരുന്ന തിരുവമ്പാടി കുരിശുപള്ളിക്ക് സമീപത്തെ സ്വകാര്യ മെഡിക്കൽ ലാബിലെത്തിയായിരുന്നു അക്രമം.
✍️വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
മാസ്ക് ധരിച്ചെത്തിയ അക്രമി ഷാനിദയുടെ കഴുത്തിന് പിടിക്കുകയും ആക്രമിക്കുകയുമായിരുന്നത്രെ, ഇതെ തുടർന്ന് പരിക്ക് പറ്റിയ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് പൊലീസിന് തുമ്പുകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നുമൊന്നും പ്രതിയെ പറ്റിയുള്ള സൂചനകൾ ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണോ ആക്രമണത്തിന് പിന്നിൽ എന്ന് അന്വേഷിച്ചു വരികയാണ്.