ബൈക്ക് യാത്രികയായ യുവതിയെ മദ്യലഹരിയിലായിരുന്ന എസ്ഐ ഇടിച്ചു വീഴ്ത്തി. കണ്ടുനിന്ന നാട്ടുകാർ ഇയാളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കൽപ്പറ്റയിൽ എസ്ഐ ഷാജു ജോസഫ് ഓടിച്ചിരുന്ന കാർ ആണ് ബൈക്ക് യാത്രക്കാരിയായിരുന്ന യുവതിയെ ഇടിച്ചിട്ടത്. ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയ യുവതിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുൽത്താൻ ബത്തേരി സ്വദേശി തൊട്ടുമ്മൽ ഇർഷാദിന്റെ ഭാര്യ റൈഹാനത്തിനാണ് പരിക്കുപ്പറ്റിയത്.
അപകടം ഉണ്ടായ ഉടനെ പുറത്തിറങ്ങിയ ഇയാൾ മദ്യലഹരിയിൽ കാലുകൾ നിലത്തുറക്കാതെ ആടുകയായിരുന്നെന്നും കണ്ടുനിന്ന നാട്ടുകാർ പറഞ്ഞു. തുടർന്ന് ഓട്ടോയിൽ രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തഞ്ഞു വെക്കുകയും പോലീസ് എത്തി അറസ്റ്റു ചെയ്തു കൊണ്ട് പോകുകയുമായിരുന്നു.
കൽപ്പറ്റ കേണിച്ചിറ മുൻ എസ്ഐയും ഇപ്പോൾ തിരുവമ്പാടി സ്റ്റേഷനിലെ ഇൻസ്പെക്ടറുമായ ഷാജു ജോസഫിനെതിരെയാണ് മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് കേസെടുത്തത്.