ആലപ്പുഴ ഹരിപ്പാട് സ്വദേശി വൈശാഖ് ആണ് ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ട മനോവിഷമം മൂലം ആത്മഹത്യ ചെയ്തത്.
ഡൽഹി പഹാഡ് ഗാഞ്ചിലെ ഹോട്ടലിലാണ് വൈശാഖിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
നാട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും, ജോലി നഷ്ടപ്പെട്ടതിനെ പറ്റിയുമൊക്കെ ഇയാൾ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു.
ശനിയാഴ്ചയാണ് വൈശാഖ് നാട്ടിൽ നിന്നും ഡൽഹിയിലേക്ക് തിരികെയെത്തിയത്.