കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒരു 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്. കാസർകോട് സ്വദേശി അബ്ദുൾ മജീ ദ് ആണ് 937 ഗ്രാം സ്വർണവുമായി കസ്റ്റംസ് പിടിയിലായത്.
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസ് നിലവിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വിദേശത്ത് നിന്നുമുള്ള സ്വർണ കടത്തുകൾ പിടികൂടുന്നത്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് കുറ്റവാളികൾ സ്വർണം കടത്തുന്നത്.