നാളെ മുതല്‍ സംസ്ഥാനത്ത് ഓണാവധി. സര്‍ക്കാര്‍, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി ആറ് ദിവസം അവധി ലഭിക്കും. അഗസ്റ്റ് 28 മുതല്‍ സെപ്റ്റംബർ 2 വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആരംഭിക്കുന്ന അയ്യങ്കാളി ജയന്തിയോട് കൂടെ, മുഹറം, 3 ദിവസത്തെ ഓണാവധിയും, സെപ്റ്റംബർ 2 ന് ശ്രീനാരായണ ഗുരു ജയന്തിയും ചേർത്ത് ആണ് ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചത്. നാളെ മുതല്‍ 4 ദിവസത്തേക്ക് ബാങ്കുകളും പ്രവര്‍ത്തിക്കില്ല.
നാളെ അവധിയാണെങ്കിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി ട്രഷറി തുറന്നു പ്രവര്‍ത്തിക്കാന്‍ ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തുക സ്വീകരിക്കുന്ന ട്രഷറികള്‍ 1, 2, 10 തിയതികളിലും തുറക്കും. ബിവറേജസ് ഷോപ്പുകള്‍ 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ തുടര്‍ച്ചയായി 3 ദിവസം പ്രവര്‍ത്തിക്കില്ല. 2, 3 തിയതികളില്‍ ബാറുകള്‍ക്കും അവധിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ തിരുവോണ ദിവസമായ 31ന് തുറക്കാന്‍ അനുവദിച്ചേക്കുമെന്നാണ് സൂചന. ഓണം പ്രമാണിച്ച് 26 മുതല്‍ അടുത്ത മാസം 2 വരെ കടകള്‍ക്കു രാത്രി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് ഞായറും തിരുവോണ ദിനമായ പിറ്റേന്നും ആണ് അവധി.