Site icon MalluChronicle

ഉംറ നിർവഹിക്കാനെത്തിയ യുവതി മക്കയിൽ അന്തരിച്ചു..

ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്ന ഷാനാണ് ഭർത്താവ്. പെരുമ്പാവൂര്‍ അൽ ബദ്‌രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്.

കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്. പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിെൻറ മകള്‍ ജാസ്മിന്‍ ആണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ. ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version