Site icon MalluChronicle

പതിമൂന്നുകാരനെ പീഡിപ്പിച്ചു ; മലപ്പുറത്ത് മത പ്രഭാഷകൻ പിടിയിൽ..

മലപ്പുറം: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മത പ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിയാണ് അറസ്റ്റിലായത്.

നിരന്തരമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതിക്രമം പതിവായതോടെ കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വഴിക്കടവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി.

Exit mobile version