സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5260 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,080 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 55 രൂപ കുറഞ്ഞ് 4348 രൂപയായി.
സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു.
കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്.