![](https://i0.wp.com/malluchronicle.com/wp-content/uploads/2023/09/1693541080763-1.jpg?resize=650%2C365&ssl=1)
ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് തൃശൂരിൽ ഇന്ന് പുലിക്കളി നടക്കും. കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി പുലിക്കളിയാടും.
സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. സ്ത്രീകള്‍ അടക്കം പുലികളായി ഇറങ്ങുന്നുവെന്നതും പ്രത്യേകതയാണ്.
ഗൊറില്ല നിറങ്ങളാല്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്ത 300 ഓളം പുലികളാണ് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് ഇറങ്ങുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുലികളിക്ക് തൃശ്ശൂര്‍ പൂരത്തോളം തന്നെ പ്രാധാന്യവും ഉണ്ട്. നാലാം നാളില്‍ നടക്കുന്ന പുലികളി കാണാന്‍ വിദേശികള്‍ അടക്കം എല്ലാ ദേശത്തു നിന്നും ആളുകള്‍ എത്തിച്ചേരും.
ഓരോ ടീമുകളിലായി 51 പുലികള്‍ ഉണ്ടാവും. ഓരോ ദേശക്കാര്‍ക്കും സ്വന്തമായി ടാബ്ലോയും പുലി വണ്ടിയും ഉണ്ട്. വരയന്‍ പുലി, പുള്ളിപ്പുലി ഫ്ലൂറസന്റ് പുലി തുടങ്ങിയ പലവിധം പുലികളും ഇന്ന് ശക്തന്റെ തട്ടകത്തില്‍ അണിനിരക്കും.