![](https://i0.wp.com/malluchronicle.com/wp-content/uploads/2023/09/report_124441_2023-09-03.jpg?resize=650%2C379&ssl=1)
തിരുവനന്തപുരം പോത്തൻകോട് യുവതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ(27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പോത്തൻകോട് ചന്തവിള സ്വദേശി റഹീസ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഫിയയുടെ സഹോദരന് നൗഫലിന്റ പരാതിയിലാണ് നടപടി.
ശനിയാഴ്ച രാവിലെ 10.45 ഓടെയാണ് വീട്ടിലെ ഹാളിൽ നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ ശാരീരിക പീഡനത്തെ തുടർന്നാണ് നൗഫിയ ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൂന്ന് വർഷം മുമ്പാണ് കുടുംബ വീട്ടിനോട് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ താമസമാക്കിയത്. ഇതിനുമുമ്പ് കിള്ളിയിൽ വാടകയ്ക്കായിരുന്നു താമസം. 12 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോത്തൻകോട് പൊലീസ്.