Site icon MalluChronicle

മലപ്പുറത്ത് നാല് വയസ്സുകാരിയെ പീഡനത്തിനിരയാക്കി..

മലപ്പുറം ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിന് ഇരയായി. മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ അടുത്തുള്ള മുറിയില്‍ താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. തിരൂരങ്ങാടി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

കുട്ടിയെ വീട്ടിനുള്ളില്‍ കാണാതായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മാതാവ് നടത്തിയ തിരച്ചിലിലാണ് അടുത്ത മുറിയില്‍ നിന്നും കുട്ടി കരഞ്ഞുകൊണ്ടിറങ്ങിവരുന്നത് കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ മാതാവ് പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്.

ആദ്യം തേഞ്ഞിപ്പലം പൊലീസ് കസ്റ്റിഡിയിലെടുത്ത പ്രതിയെ തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുന്‍പേയാണ് സംസ്ഥാനത്ത് പുതിയ സംഭവം.

Summary : A four-year-old girl was molested in Malappuram Chelari. The victim is the daughter of migrant workers from Madhya Pradesh. In the incident, the accused, a native of Madhya Pradesh, was taken into custody by the police.

Exit mobile version