Site icon MalluChronicle

ഒമാനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു..

ഒമാനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ഹരിപ്പാട് ചേപ്പാട് സ്വദേശി മോഹനകുമാര്‍ നാരായണൻ (48) ആണ് മരിച്ചത്.

നാല് വര്‍ഷത്തോളമായി ഒമാൻ സൊഹാറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു മോഹനകുമാര്‍.

മൃതദേഹം സൊഹാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

Exit mobile version