തൃശൂർ: ഈ മാസം 29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടക്കുന്ന ഡിഗ്രി ലെവൽ പൊതു പ്രാഥമിക പി എസ് സി പരീക്ഷയ്ക്ക് തൃശൂർ ജില്ലയിൽ പ്രത്യേകിച്ച് നഗരപരിധിയിൽ പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാർത്ഥികൾ പൂരത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് നേരത്തെ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് കെപിഎസി ജില്ല ഓഫീസർ അറിയിച്ചു.
അതേസമയം, വൈകി വരുന്ന ഉദ്യോഗാർത്ഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ലെന്നും കെ പി എസ് സി ജില്ലാ ഓഫീസർ മുന്നറിയിപ്പ് നൽകി.