ആവശ്യമായ ചേരുവകൾ:
- നെയ്യ്: ഒരു ടീസ്പൂൺ
- വേർമിസെല്ലി (സേമിയ ): അരക്കപ്പ്
- പാൽ: നാല് കപ്പ്
- ഷുഗർ /കണ്ടെൻസ്ഡ് മിൽക്ക്: മധുരത്തിന്
- കസ്റ്റാർഡ് പൗഡർ: മൂന്ന് ടേബിൾ സ്പൂൺ
- കുതിർത്ത കസ്കസ്: മൂന്ന് ടേബിൾ സ്പൂൺ
- പഴങ്ങൾ (ആപ്പിൾ, പഴം, മാതളം, മാങ്ങ)
- നട്സ് (ബദാം, അണ്ടിപ്പരിപ്പ്)
തയ്യാറാക്കേണ്ട രീതി:
ആദ്യം കസ്റ്റാർഡ് തയാറാക്കാൻ പാൽ ഒഴിച്ച് തിളക്കാറാകുമ്പോൾ കസ്റ്റാർഡ് പൗഡർ കുറച്ച് പാലിൽ മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ശേഷം മധുരത്തിന് കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ പഞ്ചസാര ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ വേർമിസെല്ലി നെയ്യൊഴിച്ച് വറുത്തതിലേക്ക് ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക. കുറുകി വരുമ്പോൾ തീയിൽനിന്ന് മാറ്റി തണുക്കാൻ വെക്കുക. ശേഷം കസ്കസും ഫ്രൂട്സും നട്സും ചേർത്ത് വിളമ്പുക.