Site icon MalluChronicle

കശുവണ്ടി പെറുക്കാൻ പോയ വൃദ്ധന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം..

അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു.

പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ ഇന്നലെ വൈകീട്ട് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് രാവിലെ നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ആന ചവിട്ടി കൊലപ്പെടുത്തിയതായി അറിഞ്ഞത്.

ബാപ്പയ്യൻ ഇതിനുമുമ്പും സ്ഥിരമായി കശുവണ്ടി പെറുക്കാനായി പഞ്ചക്കാട്ടിലേക്ക് പോകാറുണ്ടായിരുന്നു. ഏറെനേരമായും തിരിച്ചെതാത്തതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. തുടർനടപടികൾ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിവരികയാണ്.

Exit mobile version