ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് എൽ മക്തൂമിന്റെ മകള്‍ ശൈഖാ മഹ്റ വിവാഹിതയാവുന്നു.
ശൈഖ് മനാ ബിന്‍ മുഹമ്മദ് അല്‍ മക്തൂമാണ് വരൻ.വിവാഹനിശ്ചയ ദിവസം വരന്റെ പിതാവ് എഴുതിയ കവിത പ്രതിശ്രുത വരനും വധുവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇത് വൈറലാണ്.
ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നെങ്കിലും വിവാഹത്തീയതി രാജകുടുംബം പരസ്യമാക്കിയിട്ടില്ല.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന.