Site icon MalluChronicle

പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു..

ചെങ്ങമനാട്:പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. എറണാകുളം ചെങ്ങമനാട് പാലപ്രശ്ശേരി നടുവിലപ്പറമ്പിൽ വീട്ടിൽ മുഹമ്മദിന്‍റെയും ആബിദയുടെയും മകൻ മുഹമ്മദ് ഹാലിക്കുസമാനാണ് (16) മരിച്ചത്.

ഇന്ന് സന്ധ്യയോടെ വീടിനടുത്തുള്ള പുഴയിൽ വെച്ചായിരുന്നു സംഭവം.പതിവ് പോലെ വീടിനടുത്തെ പെരിയാറിന്‍റെ കൈവഴിയായ കണ്ടകത്ത് കടവിൽ കുളിക്കുന്നതിനിടെ ഗർത്തത്തിൽ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ചാലാക്കൽ ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ആഷിക്ക്, മുഹമ്മദ് ആദിക്ക്. ഖബറടക്കം തിങ്കളാഴ്ച പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Exit mobile version