
ദുബൈയിൽ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങൾ ഇന്ന് അരമണിക്കൂറിലേറെ വൈകാൻ സാധ്യതയുണ്ടെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറിയിപ്പ്.
ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിലെ ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ ചില സാങ്കേതിക തകരാറുകളാണ് വിമാനം വൈകാൻ കാരണം.
തകരാറ് പരിഹരിച്ചിട്ടുണ്ടെങ്കിലും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.