പാചക വാതക വില വര്‍ധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.
ഇതോടെ 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1,110 രൂപയായി. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപ കൂടി 2,124 രൂപയായി.
നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റേത് ഉള്‍പ്പെടെ വില ഉയര്‍ന്നേക്കും.