
തൃശൂർ: ഇരിങ്ങാലക്കുട പിടിയൂർ സ്വദേശിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു.
പടിയൂർ സ്വദേശി വിരുത്തിപറമ്പിൽ നിവേദിത (26) ആണ് വാഹനാപകടത്തിൽ മരിച്ചത്.
ഹൈദരാബാദിൽ ഇടിവി ഭാരത് ചാനലില്‍ മാധ്യമപ്രവര്ത്തനകയായി പ്രവർത്തിച്ചു വരികയായിരുന്നു നിവേദിത. രാവിലെ ഓഫീസിലേക്കുള്ള വഴിയെ റോഡ് മുറിച്ചു കടക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്. റോഡ് കടക്കുന്നതിനിടെ എതിരെ വന്ന കാർ നിവേദിതയെ ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരിച്ചുകിട്ടിയില്ല.
റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോയില്‍ റിപ്പോർട്ടർ തസ്തികയിൽ മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പിൽ. വിരുത്തിപറമ്പിൽ സൂരജാണ് പിതാവ്. അമ്മ ബിന്ദു. സഹോദരൻ ശിവപ്രസാദ്.