![](https://i0.wp.com/malluchronicle.com/wp-content/uploads/2023/02/1676718210214-1.jpg?resize=650%2C376&ssl=1)
ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയിൽ വെച്ച് കാണാതായ വടകര സ്വദേശിയായ യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ.
കോഴിക്കോട് വടകര സ്വദേശി അമൽ സതീഷ് (29) ന്റെ മൃതദേഹമാണ് പോലിസ് മോർച്ചറിയിൽ കണ്ടെത്തിയത്.
കഴിഞ്ഞവർഷം ഒക്ടോബർ 20 മുതലാണ് അമലിനെ കാണാതായത്.രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ ദുബൈ റാശിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ മരിച്ചനിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന്, യുവാവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കാണാതായ മകനെ തേടി കഴിഞ്ഞ മാസം ദുബൈയിൽ എത്തിയ അമലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്.
മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.