Site icon MalluChronicle

അതിർത്തി തർക്കം; വീട്ടമ്മ വെട്ടേറ്റ് മരിച്ചു

അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിൽ വെട്ടേറ്റ വീട്ടമ്മ ആശുപത്രിയിൽ വെച്ച് മരിച്ചു.

ഇന്നലെ രാത്രിയാണ് ഇവരെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി ആക്രമിച്ചത്. മാരൂർ സ്വദേശി സുജാതയാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മരിച്ച സുജാതയുടെ മക്കൾ കാപ്പ കേസിൽ അടക്കം പ്രതികളാണ്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് വീടുകയറി അക്രമത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

മരിച്ച സുജാതയുടെ രണ്ടു മക്കൾ കഴിഞ്ഞദിവസം പ്രദേശത്തെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. ഇതിന് പ്രതികാരം ചോദിക്കാനായി എത്തിയവരാണ് സുജാതയെ ആക്രമിച്ചത്.

സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരാണ് ക്രിമിനൽ കേസുകളിലെ പ്രതികൾ

Exit mobile version