![](https://i0.wp.com/malluchronicle.com/wp-content/uploads/2022/11/images281229-2.jpeg?resize=650%2C371&ssl=1)
ഇടുക്കി: പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി. ഇടുക്കി അടിമാലിയിലാണ് പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡനത്തിരയാക്കിയ കേസിനാസ്പതമായ സംഭവം നടന്നത്.
അടിമാലിയിൽ താമസക്കാരനായ മദ്ധ്യവയസ്ക്കനെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വയറുവേദനയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി ചികിത്സ തേടുകയായിരുന്നു. അങ്ങനെയാണ് കുട്ടി മൂന്നു മാസം ഗർഭിണിയാണെന്ന് അറിയുന്നത്.
പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛൻ ആ സമയത്ത് അവിടെനിന്ന് കടന്നുകളഞ്ഞു. പാലക്കാട് സ്വദേശിയായ പ്രതി മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയായി പ്രവർത്തിച്ചു വരികയാണ്.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ കുറച്ചുകാലമായി അമ്മ വീട്ടിൽ ഇല്ലാത്ത നേരത്ത് രണ്ടാനച്ഛൻ തന്നെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പെൺകുട്ടിപൊലീസിനോട് വ്യക്തമാക്കി.
ഒളിവിൽ പോയ കക്ഷിയെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ ശക്തമാക്കി.