Site icon MalluChronicle

ഓണത്തിനിടെ റോഡിൽ നഷ്ടമായത് 29 ജീവനുകൾ ; കണക്കുകൾ ഇങ്ങനെ..

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ സംസ്ഥാനത്ത് റോഡിൽ പൊലിഞ്ഞത് 29 ജീവനുകളെന്ന് കേരള പൊലീസ്. ഓണാഘോഷം പൊലിമയുള്ളതായിരുന്നുവെങ്കിലും ഈ കണക്കുകൾ വേദനിപ്പിക്കുന്നതാണെന്ന് പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

വെറും അഞ്ചു ദിവസം കൊണ്ടാണ് ഇത്രയും പേർ അപകടങ്ങളിൽ മരിച്ചത്. ഇതിൽ 11 പേരും ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും പൊലീസ് വെളിപ്പെടുത്തുന്നു.

സെപ്തംബർ ഏഴുമുതൽ 11 വരെ നടന്ന അപകടത്തിന്റെയും മരണത്തിന്റെയും കണക്ക്:

ഉത്രാട ദിനമായ ഏഴാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെ 20 ടു വിലര്‍ അപകടങ്ങളാണുണ്ടായത്. 12 ഫോര്‍വീലര്‍ വാഹനാപകടങ്ങള്‍, ആറ് ഓട്ടോ വാഹനാപകടങ്ങള്‍ എന്നിവയും ഈ ദിവസങ്ങളിലുണ്ടായി. അഞ്ച് ലോറികളും രണ്ട് സ്വകാര്യ ബസുകളും മൂന്ന് കെഎസ്ആര്‍ടിസി ബസുകളും അപടകത്തില്‍പ്പെട്ടു. ഈ അപകടങ്ങളില്‍ ആകെ 29 യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Exit mobile version