ഇനി ഒരൽപ്പം ആശ്വാസം ; ഭക്ഷ്യ എണ്ണയുടെ വില ഇടിയുന്നു..

Spread the love

മുംബൈ : ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം കുത്തനെ ഉയര്‍ന്ന പാചക എണ്ണ വില കുറയുന്നു, ഒരാഴ്ചയ്ക്കുള്ളില്‍ പാചക എണ്ണ വില കുറയും.

W3Schools.com

രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില കുറഞ്ഞതും ഇറക്കുമതി തീരുവ സര്‍ക്കാര്‍ കുറച്ചതാണ് രാജ്യത്ത് പാചക എണ്ണയുടെ വില കുറയാനുള്ള കാരണം. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍, കടുക് എന്നീ എണ്ണകളുടെ വിപണി വില 15 മുതല്‍ 20 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ട്. അദാനി വില്‍മെര്‍, ഫോര്‍ച്യൂണ്‍, ധാര, മദര്‍ ഡയറി, ഫ്രീഡം, ജെമിനി തുടങ്ങിയ ബ്രാന്‍ഡുകളും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പാചക എന്ന വില വില കുറയുന്നതോടെ അനുബന്ധ ഉത്പന്നങ്ങളുടെ വിലയും കുറയും. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍, കടുക് എണ്ണകള്‍ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും വില കുറയാന്‍ സാധ്യതയുണ്ട്. സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, കേക്ക്, നൂഡില്‍സ് തുടങ്ങി വിവിധ ഉൽപന്നങ്ങളുടെ വില കുറഞ്ഞേക്കാം.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതില്‍തന്നെ പാം ഓയിലും സോയാബീന്‍ ഓയിലും ആണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പ്രതിവര്‍ഷം 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ 8 മുതല്‍ 8.5 ദശലക്ഷം ടണ്‍ (ഏകദേശം 63 ശതമാനം) പാം ഓയില്‍ ആണ്. എണ്ണയുടെ വില കുറയുന്നതോടെ ഭക്ഷ്യ മേഖലയിലും വിലകുറവ് പ്രകടമാകും. ഉയരുന്ന പണപ്പെരുപ്പത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് പാചക എന്ന വില കുറവ് ആശ്വാസം നല്‍കും. അടുക്കള ബഡ്ജറ്റ് കുറയ്ക്കാന്‍ ഇത് സഹായകമാകും.

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page