കണ്ണൂർ : കണ്ണൂർ പാനൂർ കണ്ണങ്കോട് എട്ടാം വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിൻ്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്.
മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞ് വീണ ഫർമി ഫാത്തിമയെ തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണ കാരണം വ്യക്തമല്ല. കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.