![](https://i0.wp.com/malluchronicle.com/wp-content/uploads/2022/06/pro.webp?resize=555%2C355&ssl=1)
മുംബൈ : ഗോരേഗാവിലെ സ്കൂളില്‍ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്.
മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി വനംവകുപ്പ് പുറത്തെടുത്തത്. മുന്‍കരുതലിന്റെ ഭാഗമായി മുംബൈ പബ്ലിക് സ്കൂളിന് ഇന്ന് അവധി നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പുലി സ്കൂളില്‍ കയറിയതെന്നാണ് വിവരം. പുലി സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ വനംവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോറിവലി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പുലിയെ പിടികൂടാന്‍ രാത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഇന്ന് രാവിലെയോടെ പിടികൂടി വനത്തില്‍ തുറന്നുവിട്ടു.
നാലഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി പുറത്തെടുത്തത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് പുള്ളിപ്പുലി സാന്നിധ്യം പതിവാണ്. ഗോരേഗാവിലെ റസിഡന്‍ഷ്യല്‍ സൊസൈറ്റികളില്‍ മുമ്ബ് പുള്ളിപ്പുലിയെ കണ്ടിട്ടുണ്ട്. പുലി സ്കൂളില്‍ കയറിയതോടെ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി പരന്നിരിക്കുകയാണ്.