
കൊടകര കുഴൽ പണകേസിലെ പ്രതികൾ കുട്ടനെല്ലൂർ ബാങ്കിൽ നടത്തിയ തട്ടിപ്പ് സിബിഐ അന്വേഷണം നടത്തണമെന്നു മുൻ എം എൽ എ അനിൽ അക്കര.
വിഷയത്തിൽ പ്രതികൾ ഭീഷണി തുടരുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അനിൽ അക്കര.
ഒരു കോടിയിൽ കൂടുതലുള്ള തട്ടിപ്പ് സിബിഐയാണ് അന്വേഷണം
നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു .
കേസിൽ ഒല്ലൂർ,ഇരിഞ്ഞാലകുട പോലീസും പ്രതികൾക്കനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.പ്രതികളും കൂട്ടാളികളും വെല്ലുവിളികളും ഭീഷണിയും ഫോണിലൂടെയും സോഷ്യൽ മീഡിയയിലും തുടരുകയാണ്.
അതുകൊണ്ട് തന്നെ ഉടൻ ഹൈകോടതിയെ സമീപിക്കുമെന്നും അക്കര ഫേസ് ബുക്കിലൂടെ കുറിച്ചു.