![](https://i0.wp.com/malluchronicle.com/wp-content/uploads/2022/05/image4.jpg?resize=650%2C357&ssl=1)
അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി പുത്തൻമണ്ണ് ലക്ഷംവീട്ടിൽ ബാബുവാണ് മരിച്ചത്. അഞ്ചുതെങ്ങിൽ നിന്ന് മൂന്ന് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയ പ്രിൻസ് എന്ന വള്ളമാണ് മറിഞ്ഞത്.
തിങ്കളാഴ്ച രാവിലെ 5.45നാണ് അപകടം നടന്നത്. വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. മറ്റ് രണ്ട് പേരും രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.