![](https://i0.wp.com/malluchronicle.com/wp-content/uploads/2021/12/image_search_1638511511228-1.jpg?resize=650%2C433&ssl=1)
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
നിലവിൽ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം.ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയായതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.ഇതിനിടെ ആയിരുന്നു മന്ത്രിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.