Site icon MalluChronicle

പൊറോട്ട..

പൊറോട്ട..

തയ്യാറാക്കുന്ന വിധം :

ഒരു പാത്രത്തിലേക്ക് 4 കപ്പ് മൈദ എടുത്തു ഇതിലേക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് കൈകൊണ്ട് കുഴച്ചെടുക്കുക. ഒരു 15 മിനിറ്റോളം നന്നായി വലിച്ചു കുഴക്കണം.

ഇനി ഒരു പാത്രത്തിൽ അൽപ്പം എണ്ണ തടവി കുഴച്ച് വച്ചിരിക്കുന്ന മാവ് അതിലേക്ക് വെച്ച് മാവിന് മുകളിലും അൽപ്പം എണ്ണ തടവുക. ശേഷം നനഞ്ഞ തുണി കൊണ്ട് ഇത് മൂടിയിടുക. ഇതിനെ ഒരു അടപ്പ് കൊണ്ട് മൂടി 2 മണിക്കൂർ വെക്കുക. ഇനി കിച്ചൻ കൗണ്ടർടോപ്പ് നന്നായി വൃത്തിയാക്കി അതിന് മുകളിൽ അൽപ്പം എണ്ണ തൂവുക. ശേഷം മാവെടുത്ത് ഒന്ന് കുഴച്ച് ഉരുളകളാക്കുക. ഈ മാവ് കൊണ്ട് എട്ട് ഉരുളകൾ വരെ ഉണ്ടാക്കാം. ഇനി ഓരോന്നിന് മുകളിലും എണ്ണ തൂവി വെക്കുക. ഇത് നനഞ്ഞ തുണി കൊണ്ട് മൂടിയിടണം. മാവ് ഡ്രൈ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് 20 മിനിറ്റ് വെക്കുക.

ശേഷം കിച്ചൻ കൗണ്ടർടോപ്പിൽ എണ്ണ തൂവി ഓരോ ഉരുളകൾ എടുത്ത് എണ്ണ തൂവി കൈ വച്ച് പരത്തുക. കുറച്ച് പരത്തിയ ശേഷം മാവ് വീശി അടിക്കാം. ഇല്ലെങ്കിൽ കൈ കൊണ്ട് മുഴുവനായും പരത്തി, കത്തികൊണ്ട് നടുവേ കീറുക. ഇനി ഇത് ചുറ്റിയെടുക്കുക. ശേഷം എണ്ണ തൂവി നനഞ്ഞ തുണികൊണ്ട് മൂടി വെക്കുക. 15 മിനിറ്റിന് ശേഷം ചുറ്റിവച്ച ഉരുളയെടുത്ത് എണ്ണ തൂവി കൈ വച്ച് പരത്തുക. ആദ്യം ചുറ്റി വച്ച ഉരുള ആദ്യം എണ്ണ രീതിയിൽ എടുത്ത് പരത്തുക. ശേഷം ചുട്ടെടുക്കുക. ചുടുമ്പോൾ ആദ്യത്തെ തവണ മറിച്ചിടുമ്പോൾ എണ്ണ തൂവി കൊടുക്കണം. ചുട്ടെടുത്ത ശേഷം ചൂട് മാറും മുന്നേ കയ്കൊണ്ട് അടിച്ചെടുക്കുക. പൊറോട്ട തയ്യാർ..

Exit mobile version