Site icon MalluChronicle

സ്വവര്‍ഗപങ്കാളികൾക്കുളള ആപ്പ് വഴി തട്ടിപ്പ് ; തട്ടിപ്പുനടത്തിയവരിൽ നാലു പേർ പ്രായപൂർത്തിയാകാത്തവർ..

മലപ്പുറം:  ഓൺലൈൻ സ്വവർഗ രതി ആപ്പിൻ്റെ മറവിൽ ആളുകളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കുന്ന ഏഴ് അംഗ സംഘത്തെ പോലീസ് പിടികൂടി.

തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18) എന്നിവരെയാണ് പോലീസ് അറസ്റ്റിൽ ആയത്. സംഘത്തിൽ ഉൾപ്പെട്ട മറ്റ് നാല് പേർ പ്രായപൂർത്തി ആകാത്തവരാണ്.

“Grindr” എന്ന സ്വവർഗാനുരാഗികളുടെ മൊബൈൽ ആപ്പിന്റെ മറവിലാണ് ഇവരുടെ തട്ടിപ്പ്. സ്വവർഗ രതി ആസ്വദിക്കുന്നവരാണ് ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത്.Grindr എന്ന ആപ്പിലൂടെ ആളുകളെ കണ്ടെത്തി ചാറ്റ് ചെയ്യുകയാ ണ് തട്ടിപ്പിൻ്റെ ആദ്യ പടി. പിന്നീട് ഇവരെ മുമ്പ് നിശ്ചയിച്ച പ്രകാരം ഒരു സ്ഥലത്തേക്ക്  വിളിച്ച് വരുത്തുന്നു.ഇങ്ങനെ വരുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്.

പ്രതികളിൽ ഒരാൾ Grindr ആപ്പ് ഡൗൺലോഡ് ചെയ്യുകയും ശേഷം ഈ ആപ്പിലൂടെ പല ആളുകളുമായി ചാറ്റ് ചെയ്യുകയും ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് നിശ്ചയിച്ച സ്ഥലത്തേക്ക് വരാൻ പറയുകയും ചെയ്യുന്നു. തുടർന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും സംഘം ചേർന്ന് ഫോണിലും മറ്റും വീഡിയോ എടുത്ത് ഭീഷണി പെടുത്തും. ആപ്പിലൂടെ മുമ്പ് നടത്തിയ ചാറ്റിംഗ് കാണിച്ച് പോലീസിൽ പരാതി നൽകുമെന്നും പോക്‌സോ കേസിൽ കുടുക്കും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കൂടാതെ ബന്ധുക്കളേയും ഇത് അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും സംഘം ഇവരെ ഭീഷണിപ്പെടുത്തും. ഇങ്ങനെ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതികളുടെ രീതി.

പോലീസിനെ കൂടാതെ ബന്ധുക്കളേയും ഇത് അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും സംഘം ഇവരെ ഭീഷണിപ്പെടുത്തും. ഇങ്ങനെ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതികളുടെ രീതി.

പണത്തിനു പുറമേ
ഇരകളുടെ കൈവശം ഉള്ള മൊബൈൽഫോൺ പോലെയുള്ള വിലയേറിയ വസ്തുക്കളും സംഘം ഭീഷണിപ്പെടുത്തി കൈക്കലാക്കും.

ഇത്തരത്തിൽ പണം നഷ്ടമായ രണ്ട് വ്യക്തികളുടെ പരാതിയുടെ  അടിസ്ഥാനത്തിലാണ് തിരൂർ പോലീസ് തട്ടിപ്പ് സംഘത്തെ കുറിച്ച് അന്വേഷണം നടത്തിയത്. കേസിൽ  മുഴുവൻ പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18) എന്നിവരെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.

അന്വേഷണത്തിൽ പ്രതികൾ ഇതുപോലെ കുറേ ആളുകളെ ബ്ലാക്ക്മെയിൽ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും  കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെടുന്നവർ പോലീസിന് പരാതി നൽകാൻ മുന്നോട്ടു പോകാത്തത്  തട്ടിപ്പു സംഘത്തിന് ഏറെ സഹായകമായി. കൂടുതൽ ആളുകളെ ബ്ലാക്ക്മെയിൽ ചെയ്യുവാൻ ഇവർക്ക് ഇത് പ്രചോദനമായി.

കേസിലെ പ്രതികൾക്ക്  കഞ്ചാവ് മയക്ക് മരുന്ന് സംഘങ്ങളുമായി ബന്ധം ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത  പ്രതികൾ മിക്ക ദിവസവും രാത്രി വീട്ടിൽ എത്തിയിരുന്നില്ല എന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. വീട്ടിൽ വരാത്തതിനെ കുറിച്ച് അന്വേഷിക്കുന്ന വീട്ടുകാരോട് ഇവർ  കള്ളം പറയുകയും ചെയ്തിരുന്നു. തിരൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജീജോ.എം.ജെ , എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത് സിവിൽ പോലീസ് ഓഫീസർമാരായ   ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനിഷ് ദാമോദർ എന്നിവരുൾപ്പട്ട അന്വേഷണ
സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version