കൊല്ലം : കൊലപാതക കേസിൽ ശിക്ഷാ കാലാവധിക്കിടയിൽ പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചു. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള യാണ് മരിച്ചത്.
കൊലപാതക കേസിൽ ശിക്ഷാകാലാവധി ക്കിടെയാണ് തുളസീധരൻ പരോളിലി റങ്ങിയത്. ബന്ധു വീടിനു സമീപത്തെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പരോളിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോൾ വീട്ടുകാർ സ്വീകരിക്കാൻ തയ്യാറാകാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തു.