കാമുകന്റെ വിവാഹവേദിക്ക് പുറത്ത് കരയുന്ന യുവതിയുടെ ഉള്ളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു .
മധ്യപ്രദേശിലെ ഹോശങ്കാബാദിലാണ് സംഭവം
കാൺപൂർ സ്വദേശിയായ യുവതിയാണ് വിവാഹവേദിക്ക് പുറത്ത് ‘ബാബൂ… ബാബൂ…’ എന്ന് കരഞ്ഞു വിളിക്കുന്നതാണ് വിഡിയോയുടെ പശ്ചാത്തലം .
കാമുകൻ തന്നിലേക്ക് വരുമെന്ന വിശ്വാസത്തിലാണ് യുവതി കരഞ്ഞ് കാമുകനെ വിളിക്കുന്നത്.
വിവാഹമാണെന്ന് കാമുകൻ തന്നോട് നേരിട്ട് പറയണമെന്ന് യുവതിയുടെ ആവശ്യം.
എന്നാൽ യുവതിയുടെ കരച്ചിൽ കേട്ട് നിരവധിപേർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയാറല്ലാതെ യുവതി കരഞ്ഞുവിളിക്കുന്നതും വിഡിയോയിൽ കാണാം.
In Hoshangabad, Madhya Pradesh, a young woman kept shouting #babu_babu outside the marriage hall and inside her lover got married to someone else. Later the policemen removed the girl from the gate. Video of the incident went #viral.#viralvideo #viral #viralvideos #viralpost pic.twitter.com/2PXmGMToxj
— Amazing info hub (@Amazinginfohub1) July 13, 2021
തുടർന്ന് യുവാവിന്റെ കുടുംബം പൊലീസിനെ അറിയിക്കുകയും പിന്തിരിപ്പിക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ നിരവധിപേരാണ് കണ്ടത്. നിരവധിപേർ യുവതിയുടെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തിയെത്തി. .