
സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി നടൻ മോഹൻലാൽ. കണ്ണൂരിലെ മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയതെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കുറിപ്പിനൊപ്പം പുതിയ വീടിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
“കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി.
വീടിൻ്റെ ഗൃഹപ്രവേശം മെയ് 21 ന് നടന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എൻ്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു ” മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.