![](https://i0.wp.com/malluchronicle.com/wp-content/uploads/2021/07/IMG-20210724-WA0108-1.jpg?resize=650%2C433&ssl=1)
പെരുമ്പടപ്പ്: പതിനഞ്ച് വയസുകാരനായ പട്ടികജാതി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറുപതുകാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
ചെറവല്ലൂർ സ്വദേശി പൂവത്തൂർ വീട്ടിൽ രാജൻ (60) നെയാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറിന് ഇയാൾ കുട്ടിയുടെ വീട്ടിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിൻ്റെ പറമ്പിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ജയിലിൽ റിമാൻ്റ് ചെയ്തു.