Site icon MalluChronicle

രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റ് നാളെ..

രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കിൽ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട ജി എസ് ടി നഷ്ടപരിഹാരം അടക്കം ഉള്ള സഹായങ്ങൾ ഞങ്ങൾ പിടിച്ചു വാങ്ങിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നികുതിവരുമാനത്തിൽ ഉണ്ടായ ഇടിവിൻ്റെ ഫലമായി നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗ്ഗങ്ങൾ അന്വേഷിക്കേണ്ടിവരും. ഈ കോവിഡ് പ്രതിസന്ധിയിയെ മറികടക്കാൻ സാധിക്കുന്ന തരത്തിലുള്ള ബജറ്റായിരിക്കും എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ ബജറ്റിൻ്റെ തുടർച്ചയാകും ഈ ബജറ്റ്. സംസ്ഥാനത്തിൻ്റെ തനതു വരുമാനം കൂട്ടുമെന്നും ബജറ്റ് ഊന്നൽ നൽകുക പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version