Site icon MalluChronicle

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ; മയക്കുമരുന്ന് ഉപയോഗം മൂലമെന്ന് സംശയം..

 വണ്ടൂർ താഴെ തണ്ടുപാറക്കലിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്ന തോട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തെ വീട്ടിൽ ഷബീർ എന്നയാളാണ് മരണപ്പെട്ടത്.

മരണപ്പെട്ട ഷബീറിന്റെ സുഹൃത്ത് ജംഷീറിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗം മൂലമാണ് മരണമെന്നാണ് പോലീസ് നിഗമനം.

ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമനെ ചോദ്യം ചെയ്തപ്പോൾ മൂന്ന് പേർക്കും വാണിയമ്പലം സ്വദേശി മയക്കുമരുന്ന് നൽകിയെന്ന് പോലീസിനോട് സമ്മതിച്ചെന്നാണ് റിപ്പോർട്ട്.

സംഭവ സ്ഥലത്ത് നിന്നും മദ്യകുപ്പികളും, ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version