Site icon MalluChronicle

മഹാകവി വള്ളത്തോളിന് സ്മാരകം ഒരുക്കാൻ മലപ്പുറം..

വള്ളത്തോളിന്റെ ജന്മനാടായ തിരൂർ മംഗലം ചേന്നരയിലെ പെരുന്തിരുത്തി – വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് വള്ളത്തോൾ സ്മാരക പുഴയോര പൂങ്കാവനം മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.

മഹാകവിയുടെ നിരവധി കൃതികൾക്ക് പശ്ചാത്തലമായിട്ടുള്ള തിരൂർ-പൊന്നാനി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് സ്മാരകത്തിന്റെ നിർമാണരീതി.

സന്നദ്ധ സംഘടനകളുടെയടക്കം സഹകരണത്തോട് കൂടി പൂർത്തിയാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത് നിർമിതി കേന്ദ്രമാണ്.

പുഴയോരത്ത് അലങ്കാര മുളകളും, കണ്ടൽ ചെടികളും വെച്ചു പിടിപ്പിച്ച് നിർമിക്കുന്ന സ്മാരകത്തിന് കൂടുതൽ പേരെ ആകർഷിക്കാൻ കഴിയും എന്നാണ് അധികൃതർ പറയുന്നത്.

Exit mobile version